Our Story
സാങ്കേതിക ആശ്രയത്വം പരമ്പരാഗത വിപണികളെ നിരവധി ഓൺലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്തി മാറ്റിസ്ഥാപിപ്പിക്കപ്പെട്ടു.. കോവിഡിന്റെ വരവോട് കൂടി ഇത് കൂടുതൽ ശക്തമായി. രാജ്യ വ്യാപകമായ ലോക്കഡൗണുകളും നിയന്ത്രണങ്ങളും ചെറുകിട കച്ചവടങ്ങൾ തകരാനും ഓൺലൈൻ സേവനവും ഡെലിവറി സംവിധാനമുള്ള കുത്തക സ്ഥാപനങ്ങൾ തഴച്ചു വളരാനും കാരണമായി.
ഇത്തരം കുത്തക കമ്പനികളുടെ ഓൺലൈൻ വിപണനം പ്രാദേശിക ധനവിനിമയം കുറയാൻ കാരണമാവുകയും തൽഫലമായി പ്രാദേശിക കച്ചവടക്കാർ പ്രതിസന്ധിയിലാവുകയും ചെയ്യുന്നു. ഓൺലൈൻ സേവനങ്ങളുടെ ലാളിത്യവും സൗകര്യവും ഉപഭോക്താക്കളെ ഈ മാർഗം തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു.
സമൂഹത്തിന്റെ വികസനത്തിന് ചെറുകിട കച്ചവടങ്ങളുടെ പങ്ക് വളരെ വലുതാണ്. അവർ പ്രാദേശിക സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുകയും ജോലിസാധ്യതകൾ സൃഷ്ടിക്കുകയും സമൂഹത്തെ പിന്തുണക്കുകയും ചെയ്യുന്നു.
ഇവിടെയാണ് പക്കാ ലോക്കൽ ചുവടുവെക്കുന്നത്!.
പ്രാദേശിക വിപണനക്കാർ, സേവന ദാതാക്കൾ, ഉപഭോക്താക്കൾ എന്നിവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് പക്കാ ലോക്കലിന്റെ ലക്ഷ്യം.
പക്കാ ലോക്കൽ എന്നത് ഒരു പ്രാദേശിക ഓൺലൈൻ ഡയറക്ടറി ആണ്. ജനങ്ങൾക്ക് അവരുടെ ഏറ്റവും അടുത്ത് ലഭ്യമാകുന്ന സേവനങ്ങളെയും ചരക്കുകളെയും കുറിച്ചുള്ള ആവശ്യമായ എല്ലാ വിവരങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. കേവലമൊരു ക്ലിക്കിൽ നിങ്ങളുടെ ആവശ്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ വ്യാപാരികളുമായും സേവനദാതാക്കളുമായും പങ്കുവെക്കാനാകും.
നിങ്ങളുടെ എല്ലാ പ്രാദേശിക ആവശ്യങ്ങൾക്കുമുള്ള ഒരു ഓൺലൈൻ സഹായിയും നിങ്ങളുടെ ബിസിനസ്സുകൾ സേവനങ്ങൾ എന്നിവ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഒരു ഓൺലൈൻ ഇടവുമാണിത്.
Our Vision
പ്രാദേശിക ബിസിനസ്സുകാർക്ക് വളരാൻ ഇട നൽകുകയും ഉപഭോക്താക്കൾ അവരുടെ പ്രാദേശിക തൊഴിലാളി സമൂഹത്തിന്റെ നേട്ടങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നൊരു സമൂഹം സൃഷ്ടിക്കുക.
Our Mission
ഡിജിറ്റൽ മാർക്കറ്റിംഗിന്റെ പുതിയ കാലത്ത് പ്രാദേശിക വ്യാപാരികളെ ശക്തിപ്പെടുത്തുക.
Our Values
സമൂഹം കെട്ടിപ്പടുക്കുന്നതിലുള്ള ഐക്യം, സഹവർത്തിത്വത്തിലെ സമഗ്രത, തൊഴിൽ മേഖലകളിലെ സുതാര്യത തുടങ്ങിയ മഹത്തായ സന്ദേശങ്ങൾ പക്കാ ലോക്കൽ അതിന്റെ സേവനങ്ങളിൽ കാത്തു സൂക്ഷിക്കുന്നു.
Our Services
പ്രാദേശികമായ എല്ലാ ചരക്കുകളുടെയും സേവനങ്ങളുടേയും വിവരങ്ങൾ ഈ അപ്ലിക്കേഷനിലൂടെ നിങ്ങൾക്ക് ലഭ്യമാകുന്നു.
ചില്ലറ വ്യാപാരം, മൊത്ത വ്യാപാരം മുതൽ ഓട്ടോ ഡ്രൈവർമാർ, പ്ലമ്പർമാർ, ഇലക്ട്രിഷ്യൻമാർ, കർഷകർ, തിയേറ്റർ ഉടമകൾ, ഹോം ബേക്കർസ്, ബ്രോക്കർമാർ, ഡോക്ടർമാർ, ബാർബർമാർ തുടങ്ങി എല്ലാ വിധ സാധന സേവനങ്ങളുടെയും വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ വിപണനത്തിനും നിങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനും എല്ലാ വിധ സേവനങ്ങൾക്കും 'പക്കാ ലോക്കൽ' നിങ്ങൾക്കൊരു വഴികാട്ടി ആയിരിക്കും
Pakka Local for Vendors
ഈ ആധുനിക കാലത്ത് എല്ലാവിധ മാർക്കറ്റിങ്ങിനും ഓൺലൈൻ സാന്നിധ്യം അനിവാര്യമാണ്.
ഈ അപ്ലിക്കേഷൻ ഉപഭോക്താക്കൾക്ക് ആവശ്യമുള്ളതും അനുയോജ്യവുമായ സാധന സേവനങ്ങൾ തിരഞ്ഞെടുക്കുന്നതിന് സഹായിക്കുകയും അത് സുഗമമാക്കുകയും ചെയ്യുന്നു.
ഇത് പ്രാദേശിക ഉത്പാദകർക്ക് പ്രശസ്തി നേടിക്കൊടുക്കുകയും അവരിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുകയും ചെയ്യുന്നു.
സേവന ദാതാക്കൾക്കും വിപണനക്കാർക്കും അവരുടെ സാധന സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള ഇടം കൂടിയാണിത്.
Pakka Local for Subscribers
കേരളത്തിലെ ഏത് പ്രദേശത്ത് താമസിക്കുന്ന ആളുകൾക്കും ഈ ആപ്പ് പ്രയോജനപ്പെടുത്താം
പക്കാ ലോക്കലിന്റെ വരിക്കാർക്ക് അവരുടെ ഏറ്റവും അടുത്തുള്ള ചില്ലറ വ്യാപാരികൾ, മൊത്ത വ്യാപാരികൾ തുടങ്ങി പ്രാദേശിക ബിസിനസ്സുകാരുടെയും ഡോക്ടർമാർ, പ്ലമ്പർമാർ, ഇലക്ട്രിഷ്യന്മാർ, തെങ്ങുകയറ്റക്കാർ, മരപ്പണിക്കാർ, ഡ്രൈവർമാർ മുതലായ എല്ലാ സേവന ദാതാക്കളുടെയും കോൺടാക്റ്റുകൾ ലഭ്യമാക്കുന്നു.
CAREER OPPORTUNITIES WITH PAKKA LOCAL
ഈ ഓൺലൈൻ ഇടം പ്രാദേശിക തലത്തിൽ വളരെ അധികം ജോലി സാധ്യതകൾ സൃഷ്ടിക്കുന്നതോടൊപ്പം സമൂഹത്തെ സാമ്പത്തികമായി അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു.
THE FUTURE OF PAKKA LOCAL
മിതമായ നിരക്കിൽ കൃഷി ചെയ്യുന്ന തദ്ദേശീയരുടെ ഉൽപ്പന്നങ്ങൾക്ക് വിപണനയിടം ഉൾപ്പെടുത്തുന്നതിലൂടെ പക്കാ ലോക്കലിന്റെ ഭാവി പ്രതീക്ഷാ നിർഭരമാണ്. ഇത് ഗ്രാമീണ തലത്തിൽ ഒരു വമ്പിച്ച മുന്നേറ്റം സൃഷ്ടിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.